
കമ്മീഷണര്‍ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു..!! മോഷണശ്രമത്തിനിടെയാണ് അക്രമമെന്ന് സൂചന; അന്വേഷണം
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊന്നു . കണിച്ചാർ സ്വദേശി ജിന്റോ (39) ആണ് മരിച്ചത്.
കണ്ണൂർ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം.
പുലർച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോയുടെ കാലിന് വെട്ടേറ്റു. തുടർന്ന് ഓടിയ ജിന്റോ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
രണ്ടുപേരാണ് ആക്രമിച്ചതെന്നാണ് വിവരം. പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.
Third Eye News Live
0
Tags :