video
play-sharp-fill

മൂന്നുവർഷമായി പ്രണയത്തിൽ; ബന്ധം പിരിയാമെന്ന പെൺകുട്ടിയുടെ തീരുമാനം അംഗീകരിക്കാനായില്ല; വീണ്ടും അടുത്തെത്തിയപ്പോൾ കളിത്തോക്ക് കാണിച്ചു വിരട്ടിയോടിച്ചു..! നിരന്തരം അവഗണിച്ചതോടെ കൊല; ഡൽഹിയിൽ 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്

മൂന്നുവർഷമായി പ്രണയത്തിൽ; ബന്ധം പിരിയാമെന്ന പെൺകുട്ടിയുടെ തീരുമാനം അംഗീകരിക്കാനായില്ല; വീണ്ടും അടുത്തെത്തിയപ്പോൾ കളിത്തോക്ക് കാണിച്ചു വിരട്ടിയോടിച്ചു..! നിരന്തരം അവഗണിച്ചതോടെ കൊല; ഡൽഹിയിൽ 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയെ നടുക്കിയ അരുൺ കൊലയിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പശ്ചാത്താപവും ഇല്ലെന്ന് പ്രതി സാഹിൽ.

ഞായറാഴ്ച വൈകീട്ടാണ് ഡൽഹിയെ നടുക്കിയ അരുംകൊല നടന്നത്. ഡൽഹി രോഹിണിയിലെ വഴിയിൽ വെച്ച് സുഹൃത്തിന്റെ മകന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പോയ സാക്ഷി ദീക്ഷിത് എന്ന പെൺകുട്ടിയെയാണ് സാഹിൽ കുത്തിക്കൊലപ്പെടുത്തിയത്. 22 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. നിലത്തു വീണ പെൺകുട്ടിയുടെ തലയിൽ കല്ലുകൊണ്ടിടിച്ച് മരണം ഉറപ്പാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകൾ നോക്കിനിൽക്കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. എസി റിപ്പയറിങ്ങ് ജോലി ചെയ്തുവരികയായിരുന്നു പ്രതി സാഹിൽ. പെൺകുട്ടിയുമായി പ്രതി മൂന്നുവർഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും, ബന്ധം അവസാനിപ്പിക്കാമെന്ന് പെൺകുട്ടി അറിയിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ബന്ധം പിരിയാമെന്ന പെൺകുട്ടിയുടെ തീരുമാനം സാഹിലിന് അംഗീകരിക്കാനായില്ല. വീണ്ടും അടുത്തെത്തിയ സാഹിലിനെ കളിത്തോക്ക് ചൂണ്ടി പെൺകുട്ടി വിരട്ടിയോടിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. നിരന്തരം തന്നെ അവഗണിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും സാഹിൽ പൊലീസിനോട് വ്യക്തമാക്കി.

കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബുലന്ദ്ശഹറിലെ ബന്ധുവിട്ടിലേക്ക് മുങ്ങുകയായിരുന്നു. ബസിലാണ് പോയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വഴിയിൽ ഉപേക്ഷിച്ചതായും സാഹിൽ പൊലീസിനെ അറിയിച്ചു. പാറക്കല്ലുകൊണ്ടുള്ള ഇടിയെത്തുടർന്ന് പെൺകുട്ടിയുടെ ശിരസ് പൂർണമായി തകർന്നുപോയിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

Tags :