video
play-sharp-fill

ഹോട്ടലുടമയെ കൊന്ന് കൊക്കയിൽ തള്ളിയ കേസ്: പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു..!!  ചോദ്യം ചെയ്യൽ നിർണ്ണായകമാകും ; കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പ് കുരുക്കെന്ന് നിഗമനം

ഹോട്ടലുടമയെ കൊന്ന് കൊക്കയിൽ തള്ളിയ കേസ്: പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു..!! ചോദ്യം ചെയ്യൽ നിർണ്ണായകമാകും ; കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പ് കുരുക്കെന്ന് നിഗമനം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡി.വൈ.എസ്.പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്.പി നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കിയേക്കും.

കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളുൾപ്പടെ വിശദമായി ചോദ്യം ചെയ്യും . ഇതിൽ, മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും വ്യക്തമാക്കേണ്ടതുണ്ട്. ഇതിനിടെ, കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഇന്നലെ അർധരാത്രിയോടെ ഖബറടക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹതയാണ്. ഹണി ട്രാപ്പ് ആണോ എന്ന് സംശയം ഉയർന്നിട്ടുണ്ടെങ്കിലും അതും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

തിരൂർ സ്വദേശിയും കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയുമായ സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി അഞ്ചാം നാളാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിന് സമീപം രണ്ട് പെട്ടികളിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെറുപ്പളശ്ശേരി സ്വദേശി ഷിബിലി ഇയാളുടെ സുഹൃത്തുക്കളായ ഫർഹാന ആഷിക് എന്നിവരാണ് കൊലപാതകത്തിനു പിന്നിൽ.

കൊലയ്ക്ക് ശേഷം ചെന്നൈയിലേക്ക് കടന്ന് ഇവരെ ചെന്നൈ പോലീസ് ആണ് പിടികൂടിയത്.

Tags :