video
play-sharp-fill

ഹോട്ടലുടമയെ  കൊന്ന് കഷണങ്ങളാക്കി  കൊക്കയിൽ തള്ളിയ സംഭവം : അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി..!! കൊലപാതകത്തിൽ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡും

ഹോട്ടലുടമയെ കൊന്ന് കഷണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവം : അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി..!! കൊലപാതകത്തിൽ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡും

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഒരെണ്ണം പാറക്കൂട്ടത്തിൽ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് അരുവിയിലുമാണ് കണ്ടെത്തിയത്.

മുകളിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകൾ. എന്നാൽ ഇത് വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിലേക്ക് തള്ളിയെന്ന് പറയുന്ന ബാഗുകൾ തന്നെയാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വ്യാപാരിയുടെ കൊലപാതകത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാർഡുമാണ്.സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് മുറിയെടുത്തത്.

മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയിൽ വ്യക്തമാണ്. എന്നാൽ തിരിച്ച് പോകുമ്പോൾ പ്രതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയിൽ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ എന്തിനാണ് ഇവർ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത് എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.

ഇതിന് പുറമേ സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡ് നഷ്ടമായിരുന്നു. ഇത് ഉപയോഗിച്ച പ്രതികൾ പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയതും കേസിൽ നിർണായകമായ മെയ് 18നാണ് സിദ്ദിഖിനെ കാണാതായത്. 22നാണ് അച്ഛനെ കാണാനില്ലെന്ന് കാട്ടി മകൻ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Tags :