video
play-sharp-fill

‘ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തു..! മകളെയും കുഞ്ഞിനെയും പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നു’..! പൊള്ളലേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോപണവുമായി പിതാവ്…!

‘ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തു..! മകളെയും കുഞ്ഞിനെയും പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നു’..! പൊള്ളലേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോപണവുമായി പിതാവ്…!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ 23കാരിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ പിതാവ്. മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവിനെയും ഒന്‍പത് മാസം പ്രായമുള്ള മകനെയും വീടിനുള്ളിലെ കുളിമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ജു ഇന്നലെ രാത്രിയും മകന്‍ ഡേവിഡ് ഇന്ന് രാവിലെയും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജുവിന് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും, വിലക്കിയിട്ടുണ്ടെന്നും അഞ്ജുവിന്റെ പിതാവ് പ്രമോദ് പറഞ്ഞു. ഇതുകാരണം അഞ്ജുവിനെ ഇയാള്‍ നിരന്തരം മര്‍ദിച്ചിരുന്നു. മകളുടേത് ആത്മഹത്യയല്ല കൊലപാതകമെന്നാണ് പിതാവിന്റെ ആരോപണം.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ സംഘവും, ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കഠിനംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :