video
play-sharp-fill

മറ്റൊരു യുവതിയുമായി ബന്ധം..!! വിവരമറിഞ്ഞ കാമുകി ചോദ്യം ചെയ്തു, വിവാഹത്തിന് നിര്‍ബന്ധിച്ചു ..! ഒഴിവാക്കാൻ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി..! പ്രതി പിടിയിൽ

മറ്റൊരു യുവതിയുമായി ബന്ധം..!! വിവരമറിഞ്ഞ കാമുകി ചോദ്യം ചെയ്തു, വിവാഹത്തിന് നിര്‍ബന്ധിച്ചു ..! ഒഴിവാക്കാൻ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി..! പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന യുവതിയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം ഒമ്പതിനാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയെ തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെഡില്‍ കിടത്തി തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിന് ശേഷം മലപ്പുറം തവനൂരിലേക്ക് പോയ പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, ചെന്നൈയിലും കട്ടപ്പനയിലും ഒരുമിച്ചു താമസിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.

മറ്റൊരു യുവതിയുമായും പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ഇത് ഝാര്‍ഖണ്ഡ് സ്വദേശിനി ചോദ്യം ചെയ്തു. വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നു.