അതിഥിത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു..! കുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരിക്ക്..! മാതൃസഹോദരന്‍ കസ്റ്റഡിയിൽ; സ്വത്ത് തർക്കമാണ് അക്രമണത്തിന് പിന്നിലെന്ന് സൂചന
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: തൃശ്ശൂരിൽ അതിഥിത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു. അതിഥിത്തൊഴിലാളിയുടെ മകന് നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. ;
തൃശ്ശൂര്‍ മുപ്ലിയത്ത് ഇന്നു രാവിലെയാണ് സംഭവം. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്.
അസം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് സഹോദരിയുടെ വീട്ടിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ പിതാവിനും പരിക്കേറ്റു.
കുട്ടിയുടെ അമ്മാവൻ ജമാലുവിനെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു.
Third Eye News Live
0
Tags :