
കായലോടിയിൽ ബിജുവിന്റെ വീട് എന്ന സ്വപ്നം പൂർത്തിയാക്കി സി.പി.എം
സ്വന്തം ലേഖകൻ
കോട്ടയം: കായലോടി ബിജുവിനും മൂന്ന് പെൺകുട്ടികൾക്കും വേണ്ടി സി.പി.എം തിരുവാർപ്പ് ലോക്കൽ കമ്മിറ്റി ബഹുജന പങ്കാളിത്തത്താൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ നിർവഹിച്ചു.
സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് സഹകാരിയും ബിസിനസുകാരനുമായ പ്രിൻസ് ജോസഫും ബിസിനസ് പാർട്ണറായ അബ്ദുള്ളയും ചേർന്നാണ് ഭവന നിർമ്മാണത്തിനുള്ള സ്ഥലം സൗജന്യമായി നൽകിയത്.
ഒരോ ലോക്കലിലും നിർധനരായവരർക്ക് ഒരു വീടെന്ന സി.പി.എം സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്.
തിരുവാർപ്പിൽ നടന്ന ചടങ്ങിൽ .കെ സുരേഷ് കുറുപ്പ് എം.എൽ.എ, സി.പി.ഐ.എം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, പി.എൻ ഹരി തുടങ്ങിയവരുൾപ്പെടെ നിരവധി നാട്ടുകാരും പങ്കെടുത്തു.
Third Eye News Live
0