video
play-sharp-fill

പശുക്കടത്തുകേസിൽ പ്രതിയായ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി..! മൃതദേഹം കണ്ടെത്തിയത് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകത്തിന് പിന്നിൽ ബജ്റം​ഗ്ദൾ പ്രവർത്തകരാണെന്ന് ബന്ധുക്കൾ

പശുക്കടത്തുകേസിൽ പ്രതിയായ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി..! മൃതദേഹം കണ്ടെത്തിയത് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകത്തിന് പിന്നിൽ ബജ്റം​ഗ്ദൾ പ്രവർത്തകരാണെന്ന് ബന്ധുക്കൾ

Spread the love

സ്വന്തം ലേഖകൻ

ചണ്ഡീ​ഗഢ് (ഹരിനായ): പശുക്കടത്തു കേസിൽ പ്രതിയായ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രാജസ്ഥാനിൽ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിലെ ഭിവാനി ജില്ലയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ പഹാരി തഹസിൽ ഘട്മീക ഗ്രാമ വാസികളായ നസീർ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് രാജസ്ഥാനിൽ നിന്ന് ഇരുവരെയും അജ്ഞാതർ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.യുവാക്കളെ തട്ടിക്കൊണ്ടുപോയവർ തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, യുവാക്കളുടെ കൊലപാതകത്തിന് പിന്നിൽ ബജ്റം​ഗ്ദൾ പ്രവർത്തകരാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് ഇരുവരുടെയും കുടുംബാംഗങ്ങൾ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി ഗോപാൽഗഡ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ബൊലേറോ കാറിൽ എത്തിയ ഇവരെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവർ യുവാക്കളെ ആക്രമിച്ച ശേഷം വാഹനത്തിലിട്ട് കത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

വാഹനത്തിന്റെ ഉടമ അസീൻ ഖാൻ എന്നയാളാണെന്നും കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങൾ ചിലരുടെ പേര് പറഞ്ഞിട്ടുണ്ട്. അവരെ പിടികൂടാൻ ഞങ്ങൾ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.