video
play-sharp-fill

ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധം; ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് നൽകി കൊലപ്പെടുത്തി ..! ഭർത്താവിന് ഒപ്പം മദ്യം കഴിച്ച സുഹൃത്തും മരിച്ചു; യുവതി പിടിയിൽ

ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധം; ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് നൽകി കൊലപ്പെടുത്തി ..! ഭർത്താവിന് ഒപ്പം മദ്യം കഴിച്ച സുഹൃത്തും മരിച്ചു; യുവതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: അവിഹിതബന്ധം ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യത്തില്‍ വിഷം ചേര്‍ത്ത് നൽകി ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ചെന്നൈ മധുരാന്തകം സ്വദേശിനിയായ കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭർത്താവിന് ഒപ്പം മദ്യം കഴിച്ച സുഹൃത്തും മരിച്ചു.

സ്വകാര്യ കമ്പനിയിലെ ജോലിക്കാരിയായ കവിതയ്ക്ക് ഒപ്പം ജോലി ചെയ്യുന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതേ ചൊല്ലി ഭർത്താവ് സുകുമാരനും കവിതയും തമ്മിൽ നിരന്തരം വഴിക്കുണ്ടാക്കുമായിരുന്നു. സുകുമാര്‍ ഒരു ചിക്കൻ സ്റ്റാളിലാണ് ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുമ്പ് ദമ്പതികള്‍ അകന്നെങ്കിലും ഇരുവരുടെയും കുടുംബങ്ങള്‍ എത്തി പ്രശ്നം പരിഹരിച്ചു. എന്നാല്‍, ഇതിന് ശേഷവും സഹപ്രവര്‍ത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വീണ്ടും വഴക്കുകള്‍ക്ക് കാരണമായി. അവസാനം കവിത സുകുമാറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഭര്‍ത്താവിന്‍റെ സഹോദരൻ മണിയുടെ വീട്ടിലെത്തിയ കവിത, സുകുമാര്‍ മദ്യം വാങ്ങാൻ പറഞ്ഞുവെന്ന് വിശ്വസിപ്പിച്ചു. തനിക്ക് മദ്യഷോപ്പില്‍ പോകാൻ മടിയായതിനാല്‍ 400 രൂപ നല്‍കി മണിയോട് മദ്യം വാങ്ങിത്തരാമോയെന്ന് ചോദിക്കുകയും ചെയ്തു. രണ്ട് കുപ്പികള്‍ മണി വാങ്ങി വന്നപ്പോള്‍ ഒരെണ്ണം എടുത്ത ശേഷം ബാക്കി വന്നത് മണിക്ക് തന്നെ കവിത നല്‍കി.

പിന്നീട് കോപ്പിയിൽ സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി കലർത്തി. സുകുമാരന് കൈമാറാനായി സുഹൃത്തിൽ ഒരാൾ നൽകിയതാണെന്ന് വിശ്വസിപ്പിച്ചാണ് ഭര്‍ത്താവിന് മദ്യക്കുപ്പി നല്‍കിയത്. തിങ്കളാഴ്ച മദ്യക്കുപ്പിയുമായി സുകുമാര്‍ ചിക്കൻ സ്റ്റാളിലേക്ക് പോയി. ഉച്ചയൂണിന് മുമ്പ് ഒരു പെഗ് അടിക്കാനായി സുകുമാര്‍ തയാറെടുക്കുമ്പോള്‍ ഹരിലാല്‍ എന്ന സുഹൃത്തും മദ്യം ചോദിച്ചു. ഇരുവരും മദ്യക്കുടിച്ച് അബോധാവസ്ഥയില്‍ ആവുകയായിരുന്നു.

ഉടൻ സ്റ്റാളിലെ മറ്റ് തൊഴിലാളികള്‍ ഇരുവരെയും ചെങ്കല്‍പ്പേട്ട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഭാര്യ നല്‍കിയ മദ്യം കുടിച്ചപ്പോഴാണ് അബോധാവസ്ഥയിലായതെന്ന് സുകുമാര്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. മദ്യം രാസപരിശോധന നടത്തിയപ്പോള്‍ കീടനാശിനിയുടെ സാന്നിധ്യം വ്യക്തമായി. കവിതയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അവരുടെ കാമുകനും കൊലപാതകത്തിൽ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.