video
play-sharp-fill

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം ; നാളുകൾ നീണ്ട ആസൂത്രണത്തിനോടുവിൽ അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളി; പ്രതി പിടിയിൽ

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം ; നാളുകൾ നീണ്ട ആസൂത്രണത്തിനോടുവിൽ അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളി; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കലഞ്ഞൂരിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. യുവാവിന്റെ അയൽവാസിയായ കടത്ത്വ സ്വദേശി ശ്രീകുമാറിനെയാണ് ബുധനാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ സമീപവാസിയായ അനന്തു(28)വിനെയാണ് ശ്രീകുമാർ കൊലപ്പെടുത്തിയത്.

ഭാര്യയുമായി അനന്തുവിന് അവിഹിത ബന്ധമുണ്ടായിരുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച മുതൽ കാണാതായ അനന്തുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലിൽ കണ്ടെത്തിയത്.

തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. കീറിയനിലയിൽ ഷർട്ടിന്റെ ഒരുഭാഗം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. കനാലിനരികിലെ പ്ലാന്റേഷനിൽ രക്തം ചിതറിക്കിടക്കുന്നതും കണ്ടെത്തി. പ്ലാന്റേഷനിൽനിന്ന് കനാൽ വരെയുള്ള വഴിയിൽ ചോരത്തുള്ളികളുമുണ്ടായിരുന്നു. അനന്തുവിന്റെ മൊബൈൽഫോണും കനാലിൽനിന്ന് കണ്ടെടുത്തിരുന്നു.

കനാലില്‍ വീണുള്ള മരണമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആദ്യം സംശയിച്ചു. എന്നാൽ പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ 24 മണിക്കൂറിനകം സംഭവത്തിന്‍റെ ചുരുളഴിഞ്ഞു.

തന്‍റെ ഭാര്യയുമായി അനന്തുവിന് അടുപ്പമുണ്ടെന്ന് ശ്രീകുമാര്‍ സംശയിച്ചിരുന്നു. ഇതെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വാക്കുതര്‍ക്കവുണ്ടായി. എന്നിട്ടും ഭാര്യയുമായി അനന്തു അടുപ്പം തുടര്‍ന്നെന്ന് കരുതിയാണ് കൊലപാതകം നടത്തിയത്.

നാളുകള്‍ നീണ്ട ആസുത്രണത്തിനോടുവിലാണ് കൊലപാതകം. അയല്‍വാസികൂടിയായ അനന്തുവിന്റെ ഓരോ ദിവസത്തേയും പ്രവര്‍ത്തനങ്ങള്‍ ശ്രീകുമാര്‍ നിരീക്ഷിച്ചു. അവധി ദിവസങ്ങളില്‍ കലഞ്ഞൂരിലെ റബര്‍തോട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അനന്തു മദ്യപിക്കാനെത്തുമെന്ന് ഉറപ്പിച്ച ശ്രീകുമാര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച തോട്ടത്തില്‍ കമ്പി വടിയുമായി കാത്തിരുന്നു. മദ്യപിച്ചതിന് ശേഷം സുഹൃത്തുക്കള്‍ മടങ്ങിയപ്പോള്‍ അനന്തുവിനെ ആക്രമിച്ചു.

അടിയേറ്റ് വീണ യുവാവിനെ പ്രതി റബര്‍ തോട്ടത്തില്‍ നിന്ന് നിലത്തുകൂടി വലിച്ച്‌ നാനൂറ് മീറ്റര്‍ അകലെയുള്ള കനാലില്‍ കൊണ്ട് ഇട്ടു. സംഭവത്തിന് ശേഷം കുളത്തുമണ്ണില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെ അര്‍ധരാത്രിയിലാണ് കൂടല്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.