
തൃശ്ശൂരിൽ യുവ എഞ്ചിനിയറെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ ; കൊലയ്ക്ക് പിന്നിൽ പ്രണയിനിയെ കളിയാക്കിയതിലുള്ള വൈരാഗ്യം ; പ്രതിയെ കുടിക്കിയത് സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും
സ്വന്തം ലേഖകൻ
തൃശൂർ: പുറ്റേക്കരയിൽ യുവ എഞ്ചിനിയറെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റുചെയ്തത്. ടിനുവിൻ്റെ പ്രണയബന്ധത്തെ അരുണ്‍ കളിയാക്കിയതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം.പ്രതി ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്.
അരുൺ ലാൽ കൊല്ലപ്പെട്ടതിന് പിന്നാലെ ലഭിച്ച സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയെ പിടികൂടാൻ പേരാമംഗലം പൊലീസിനെ സഹായിച്ചത് . സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള ടിനു നഗരത്തിലെ ബാറിൽ വച്ചാണ് അരുൺ ലാലുമായി പരിചയത്തിലായത്. ഒരിക്കൽ തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യം പറഞ്ഞ് അരുൺ ടിനുവിനെ കളിയാക്കി. അതിനിടെയിൽ യുവതി ടിനുവുമായി അകന്നു.
ഇത് അരുൺ കാരണമെന്നാണ് പ്രതി കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ അരുണിനെ ടിനു കാണുകയും ബൈക്കിൽ വീട്ടിലേക്ക് പോകുകയുമായിരുന്നു. പുറ്റേക്കരയിലെ ഇടവഴിയിൽ ബെക്ക് നിർത്തി അരുൺ ലാലിനെ ഇറക്കി മർദ്ദനം തുടങ്ങി. നിലത്തുവീണ അരുണിനെ തലയിലും മുഖത്തും ചവിട്ടി. മർദ്ദനത്തിനിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
