
സ്വന്തം ലേഖകൻ
കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റ് റോഡില്‍ പലവ്യഞ്ജന കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജന്(62) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
പതിവ് സമയം കഴിഞ്ഞിട്ടും രാജന് വീട്ടിലെത്താത്തതോടെ ബന്ധുക്കള്‍ കടയിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി.
മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി അടക്കം പരിശോധിച്ച് അന്വേഷണം ഊർജിതമാക്കാൻ പോലീസ്