video
play-sharp-fill

അയൽവാസിയായ സഹോദരനെ കൊലപ്പെടുത്താൻ ശ്രമം ; ഒരാൾ പിടിയിൽ ; ഒളിവിൽ പോയ മകനായി തിരച്ചിൽ

അയൽവാസിയായ സഹോദരനെ കൊലപ്പെടുത്താൻ ശ്രമം ; ഒരാൾ പിടിയിൽ ; ഒളിവിൽ പോയ മകനായി തിരച്ചിൽ

Spread the love

കറുകച്ചാൽ: അയൽവാസിയായ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഏഴോലിക്കൽ വീട്ടിൽകെ.ജെ ഫിലിപ്പ് (62) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഫിലിപ്പിന്റെ സഹോദരനായ ഐസക്കും മകനും തമ്മിൽ വീട്ടിൽ വച്ച് വഴക്ക് ഉണ്ടാവുകയും, തുടർന്ന് മകൻ വാക്കത്തി ഉപയോഗിച്ച് ഐസക്കിനെ വെട്ടുകയുമായിരുന്നു. ഈ സമയം ഇത് കണ്ട് നിന്ന് അയൽവാസിയായ ഫിലിപ്പ് വീട്ടിൽ കയറി ഐസക്കിന്റെ കണ്ണിലേക്ക് ചാരം എറിഞ്ഞ് വിറക് കമ്പ് കൊണ്ട് അടിക്കുകയും ചെയ്തു. ഐസക്കും സഹോദരനായ ഫിലിപ്പും തമ്മില്‍ വിരോധത്തില്‍ കഴിഞ്ഞ് വരികയായിരുന്നു.

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഒളിവിൽപോയ മകനുവേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്. ഓ ഋഷികേശൻ നായർ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ വിഷ്ണു, സി.പി.ഓ മാരായ സുരേഷ്,ബിജുലാൽ, വിവേക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.