play-sharp-fill
പരോളിനിറങ്ങിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം ; കാടുകയറി പോലീസ്  ; ഒടുവിൽ പ്രതി പിടിയിൽ ; പിടിയിലായത് കോട്ടയത്ത്  നടന്ന കൊലപാതക കേസിലെ പ്രതി

പരോളിനിറങ്ങിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം ; കാടുകയറി പോലീസ് ; ഒടുവിൽ പ്രതി പിടിയിൽ ; പിടിയിലായത് കോട്ടയത്ത് നടന്ന കൊലപാതക കേസിലെ പ്രതി

ഇടുക്കി : ഒറ്റ ദിവസത്തെ പരോളിൽ പോലീസ് സംരക്ഷണയിൽ വീട്ടിലെത്തിച്ചതിനിടെ കടന്നുകളഞ്ഞ കൊലക്കേസ് പ്രതിയെ പോലീസ് പിടികൂടി. പൊന്മുടി സ്വദേശി കളപ്പുരക്കൽ ജോമോനാണ് പോലീസ് സംരക്ഷണയിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ പൊന്മുടി വനമേഖലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

പ്രായമായ മാതാപിതാക്കളെ കാണുന്നതിന് പ്രതിക്ക് ലഭിച്ച ഒരു ദിവസത്തെ പരോളിനിടയായിരുന്നു ജോമോൻ രക്ഷപ്പെടാൻ ശ്രമിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ഇയാളെ വീട്ടിലെത്തിച്ചത്. തിരികെ ഇറങ്ങാൻ നേരം വിലങ്ങു വയ്ക്കുന്നതിനിടെ പോലീസുകാരെ തട്ടിമാറ്റി ജോമോൻ ഓടുകയായിരുന്നു. വീടിനു സമീപത്തുള്ള വനമേഖലയിലെക്കാണ് ജോമോൻ ഓടി കയറിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് പ്രതി പിടിയിലാകുന്നത്.

കോട്ടയം നാഗമ്പടം ബസ്റ്റാന്റിൽ വച്ച് രാജേഷ് എന്നയാളെ 2015 ഫെബ്രുവരി രണ്ടിന് ജോമോൻ കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരട്ട ജീവപര്യന്തം തടവിനാണ് ജോമോൻ ശിക്ഷിക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group