
ലഹരി വിമുക്തി കേന്ദ്രത്തിലെ അന്തേവാസിയെ പൂച്ചട്ടി കൊണ്ട് തലയിലടിച്ചു കൊലപ്പെടുത്തി;ഇരുപത്തിയഞ്ചുകാരൻ പിടിയിൽ ; ആക്രമണം യാതൊരു പ്രകോപനവും ഇല്ലാതെ
തിരുവനന്തപുരം: വെള്ളനാട് കരുണാസായിയിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ അന്തേവാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശിയായ ബിജോയി (25) വിജയനെ പൂച്ചട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് പ്രതി ഓടിരക്ഷപ്പെട്ടു.
മദ്യപാനത്തിനുള്ള ചികിത്സയ്ക്കെത്തിയതായിരുന്നു ബിജോയി.
വൈകീട്ട് ഏഴരയോടെയായിരുന്നു ആക്രമണം. ബിജോയി ചെടിച്ചട്ടി എടുത്ത് വിജയന്റെ തലയിലേക്ക് എറിയുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. വിജയന്റെ കരച്ചിൽ കേട്ടാണ് അന്തേവാസികളും അധികൃതരും സ്ഥലത്തേക്ക് എത്തുന്നത്. തുടർന്ന് ആര്യനാട് പൊലീസും സ്ഥലത്തെത്തി. വിജയന്റെ നിലവിളി കേട്ട് പരിഭ്രാന്തനായതിനെ തുടർന്ന് ബിജോയ് ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.വിജനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.