play-sharp-fill
പെരിയാറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കൊലപാതകം ശ്വാസം മുട്ടിച്ച്, ചുരിദാറിന്റെ ബോട്ടം വായിൽ തിരുകിയിരുന്നു

പെരിയാറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കൊലപാതകം ശ്വാസം മുട്ടിച്ച്, ചുരിദാറിന്റെ ബോട്ടം വായിൽ തിരുകിയിരുന്നു

സ്വന്തം ലേഖകൻ

കൊച്ചി: പെരിയാറിൽ മംഗലപ്പുഴ വിദ്യാഭവൻ സെമിനാരിയുടെ കടവിൽ കരിങ്കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ ലഭിച്ച മൃതദേഹത്തിൽ യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിയുടെ ശരീരത്തിൽ നിന്ന് മറ്റ് പരിക്കുകളോ ചതവുകളോ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും. യുവതിക്ക് 25നും 40നുമിടയിൽ പ്രായമുള്ളതാണെന്നും പൊലീസ് സർജൻ ഉദ്യോഗസ്ഥരെ അറിയിച്ചു.

പെരിയാറിൽ ചൊവ്വാഴ്ച രാത്രിയോടെ കണ്ടെത്തിയ മൃതദേഹം കരയിലെത്തിച്ചത് ബുധനാഴ്ച രാവിലെയോടെയായിരുന്നു. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സർജൻ ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. ഏത് വിധേനയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ വായിൽ ഒരു ചുരിദാറിന്റെ ബോട്ടം മുഴുവനായി തിരുകിയിട്ടുണ്ടായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിലായിരിക്കില്ല വായിൽ ബോട്ടം തിരുകി കയറ്റിയതെന്ന് കരുതാം. എന്നാൽ യുവതിയുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നത് സംശയമുളവാക്കുന്ന കാര്യമാണ്. കാത് തുളച്ചതിന്റെ പാടുകളുണ്ടെങ്കിലും കമ്മലോ സമാനമായ ആഭരണങ്ങളോ ശരീരത്തിൽ ഇല്ലായിരുന്നെതായും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

പോസ്റ്റുമോർട്ടത്തിന് മുൻപായി മൃതദേഹം എക്‌സ്‌റേ ചെയ്തിരുന്നു. ശരീരത്തിൽ ഒടിവുകളോ ചതവുകളോ ഒന്നും കണ്ടെത്തിയിട്ടില്ലാത്തത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ല. ശരീരത്തിൽ ലൈംഗിക ബന്ധത്തിന്റെ സൂചനകളുണ്ടെങ്കിലും അതിക്രമം നടന്നതിന്റെ ലക്ഷണങ്ങളുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യുവതിയുടെ ശരീരപ്രകൃതി അനുസരിച്ച് മലയാളിയാകാൻ സാദ്ധ്യതയില്ലെങ്കിലും അതും ഒഴിവാക്കാൻ കഴിയുകയില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നഖം വെട്ടിയിരിക്കുന്നതും മുടിയിൽ കളർ ചെയ്തിരിക്കുന്നതും നോക്കിയാൽ സൗന്ദര്യം നന്നായി ശ്രദ്ധിക്കുന്ന വ്യക്തിയാണ് യുവതിയെന്നുറപ്പാണെന്നും സർജൻ കൂട്ടിച്ചേർത്തു.

അടുത്തിടെ കാണാനില്ലെന്ന പേരിൽ രജിസ്റ്റർ ചെയ്തത സമാനമായ ലക്ഷണങ്ങളുള്ള സ്ത്രീകളുടെ കേസുകൾ പരിശോധിച്ചെങ്കിലും പൊലീസിന് ഒരു തുമ്ബും ലഭിച്ചിട്ടില്ല. പരാതികൾ ലഭിച്ചിട്ടുള്ള കേസുകളുമായി ഒത്തുനോക്കാനായി ശരീരത്തിലെ അടയാളങ്ങളും പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇപ്പോഴും ദുരൂഹതയേറുകയാണ്.