ശശിതരൂരിന് മൂന്നു ഭാര്യമാർ: മൂന്നു പേരും കൊല്ലപ്പെട്ടു: സുവർണ്ണാവസരം മുതലെടുക്കാൻ വീണ്ടും ശ്രീധരൻപിള്ള; വാക്ക് പിഴച്ചത് വീണ്ടും മാറ്റിപ്പറഞ്ഞു

ശശിതരൂരിന് മൂന്നു ഭാര്യമാർ: മൂന്നു പേരും കൊല്ലപ്പെട്ടു: സുവർണ്ണാവസരം മുതലെടുക്കാൻ വീണ്ടും ശ്രീധരൻപിള്ള; വാക്ക് പിഴച്ചത് വീണ്ടും മാറ്റിപ്പറഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടുകളിലൂടെ നാണംകെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള വീണ്ടും നാണംകെട്ടു. തിരുവനന്തപുരത്തെ സിറ്റിംഗ് എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായാണ് ഇപ്പോൾ ശ്രീധരൻപിള്ള രംഗത്ത് എത്തി നാണംകെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ശ്രീധരൻപിള്ള ഉയർത്തിയത്.
‘തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർഥിയുടെ മൂന്നു ഭാര്യമാർ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. തങ്ങൾ ചോദിച്ചില്ലെങ്കിലും ഇക്കാര്യങ്ങൾ ജനങ്ങൾ ചോദിക്കുന്നുണ്ട്. ഭാര്യമാരിൽ രണ്ടാമത്തെയാൾ അടൂർകാരിയാണ്. അടൂരിലെ അഭിഭാഷകൻ മധുസൂദനൻ നായരുടെ അനന്തരവളായിരുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നു’-ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ വിവാദപ്രതികരണമാണിത്. ഇന്നലെ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തെ വീണ്ടും നാക്ക് ചതിച്ചത്.ഇത്തരം കാര്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തതു കൊണ്ടു മാത്രമാണ് പുറത്തു പറയാത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മൂന്നു ഭാര്യമാർ മരിച്ചോ എന്ന സംശയവുമായി മാധ്യമപ്രവർത്തകർ സമീപിച്ചപ്പോൾ രണ്ടു ഭാര്യമാർ മരിച്ചെന്നും ഒരാൾ വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും പിള്ള തിരുത്തി. കേരളത്തിലെ സമസ്ത ജീവിത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള സ്ഥാനാർഥി പട്ടികയാണ് പാർട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.