ബിഹാറിൽ നവവധുവിന്റെ മൃതദേഹം വീടിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരപീഡനം; മൃതദേഹം കൊണ്ടുവരാൻ ഉപയോഗിച്ചത് എസ്ഐയുടെ വാഹനം; ദുരൂഹത

Spread the love

പട്ന: ബിഹാറിൽ നവവധുവിന്റെ മൃതദേഹം വീടിനു മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ വീട്ടുകാർ. ജനുവരി 16ന് രാവിലെയാണ് വീടിനു മുന്നിൽ മകളുടെ മൃതദേഹം മാതാപിതാക്കൾ കാണുന്നത്.

video
play-sharp-fill

ഒൻപതു മാസം മുൻപാണ് വൈശാലി ജില്ലയിലെ സത്യേന്ദ്ര കുമാർ സരിതയെ വിവാഹം ചെയ്തത്. എന്നാൽ യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷം എട്ടു ലക്ഷം രൂപ നൽകിയെന്നും എന്നാൽ മൂന്നുലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം.

വീടിനു പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് മൃതദേഹം വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് കണ്ടത്. തുടർന്നു ഹരിഹർ നാഥ് പൊലീസ് നടത്തിയ അന്വേഷണത്തിൽ സന്തോഷ് രജക് എന്ന സബ് ഇൻസ്പെക്ടറുടെ വാഹനം പിടിച്ചെടുത്തു. സരിതയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group