
തർക്കം പരിഹരിക്കാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചു വരുത്തിയിട്ട് കൊലപാതകശ്രമം ; ഒരു വീട്ടിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പോലീസ് ; അമ്മയും അചഛനും മകനും ഉൾപ്പടെ മൂന്ന് പേരെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്
ചിങ്ങവനം : തർക്കം പരിഹരിക്കാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചു വരുത്തിയിട്ട് കൊലപാതകശ്രമം നടത്തിയ ഒരു വീട്ടിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പോലീസ്. കുഴിമറ്റം വലിയവീട്ടിൽ കരോട്ട് വീട്ടിൽ ശോഭാകുമാരി എസ്, (48) സുഭാഷ് (49), സൗരവ് സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനായ ചാത്തൻമേൽ പൂവത്ത് ഹൗസിൽ അജീഷ് മോഹൻ(35), വാങ്ങിയ പണം സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 08.30 മണിയോടെ ചിങ്ങവനം കുഴിമറ്റം ഭാഗത്തുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയിട്ട് പ്രതികൾ ആക്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0