video
play-sharp-fill
വാക്ക് തർക്കം: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; പാലാ അന്തിനാട് സ്വദേശി പിടിയിൽ

വാക്ക് തർക്കം: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; പാലാ അന്തിനാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിനാട് വലിയ കാവുംപുറം നരിക്കുഴിയിൽ വീട്ടിൽ ജോബി ചെറിയാൻ (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം ഉള്ളനാട് ഭാഗത്ത് വച്ച് ഇയാളുടെ സുഹൃത്തുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ ജോബി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.