video
play-sharp-fill
വഴക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛന് ദാരുണാന്ത്യം ;  യുവതി പൊലീസ് പിടിയിൽ

വഴക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛന് ദാരുണാന്ത്യം ; യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട് : വഴിക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛന് ദാരുണാന്ത്യം. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്. കാളിയപ്പനാ (57) ണ് മരിച്ചത്. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം നടന്നത്.

സംഭവത്തിൽ മകൾ മാലതി (23)യെ പൊലീസ് അറസ്റ്റ് ചെയ്തു. തലേദിവസം രാത്രി മദ്യപിച്ചെത്തിയ കാളിയപ്പൻ ഭാര്യയും മക്കളുമായി വഴക്കിട്ടിരുന്നു. ഇതേതുടർന്ന് ഇയാളെ പുറത്താക്കി വീട്ടുകാർ വാതിലടയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വീണ്ടും രാവിലെ ഇയാൾ ശല്യമുണ്ടാക്കിയതോടെ വാതിൽ തുറന്നു. എന്നാൽ മാലതിയുടെ കഴുത്തിൽ പിടിച്ചു ഞെരിക്കാൻ കാളിയപ്പൻ ശ്രമിച്ചതോടെ പിടിവലിയിലാവുകയായിരുന്നു.

ഇതിനിടയിൽ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കയ്യിലിരുന്ന കത്തി കാളിയപ്പന്റെ നെഞ്ചിൽ കുത്തിക്കയറുകയായിരുന്നു. പരിക്കു പറ്റിയ കാളിയപ്പനെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.

എന്നാൽ, കാള കുത്തിയതാണ് എന്നാണ് അയൽവാസികളോടും ആശുപത്രിയിലും പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് കാളിയപ്പന്റെ ഭാര്യയെയും മക്കളെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.