video
play-sharp-fill

ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം; ഭാര്യ പഠിക്കുന്ന ക്ലാസ് റൂമിലെത്തി പെട്രോളൊഴിച്ചു

ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം; ഭാര്യ പഠിക്കുന്ന ക്ലാസ് റൂമിലെത്തി പെട്രോളൊഴിച്ചു

Spread the love

സ്വന്തം ലേഖകന്‍

പാലക്കാട്: ഒലവക്കോട് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുന്ന സരിതയുടെ ക്ലാസ്മുറിയില്‍ എത്തിയാണ് ഭര്‍ത്താവ് ബാബുരാജ് പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്.

ബാബുരാജിന് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പെട്രോള്‍ ശരീരത്തില്‍ വീണ ശേഷം ലൈറ്ററെടുത്ത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇതിനോടകം സരിത ഓടിമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സരിതയും ബാബുരാജും തമ്മില്‍ വഴക്ക് നടന്നിരുന്നു. അക്രമണം നടത്തിയ ശേഷം കടന്ന്കളയാന്‍ ശ്രമിച്ച ബാബുരാജിനെ നാട്ടുകാര്‍ പിടിച്ചുവച്ചിരുന്നുവെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.