ചോദിക്കാതെ ബൈക്കെടുത്തു: നീണ്ടൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: തർക്കമുണ്ടായത് നീണ്ടൂരിലെ ബാറിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നീണ്ടൂർ : അനുവാദമില്ലാതെ ബൈക്ക് എടുത്തത് ചോദ്യം ചെയ്തതിനെതുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ബാറിനുള്ളിൽ വച്ച് സുഹൃത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂർ ഓണംത്തുരുത്ത് സ്വദേശി തലയ്ക്കമറ്റത്തിൽ ജെറിനാണ് (23) പരിക്കേറ്റത്. ജെറിനെ കുത്തിപ്പരിക്കേൽപ്പിൽ ഓണംത്തുരുത്ത് പൂവത്തുങ്കൽ നിഥിൻ ഒളിവിലാണ്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നീണ്ടൂർ പൂരത്തിനായിരുന്നു സംഭവങ്ങളുടെ തുടക്കം. പൂരത്തിന്റെ ദിവസം ജെറിൻ, നിഥിന്റെ ബന്ധുവിന്റെ ബൈക്ക് അനുവാദം ഇല്ലാതെ എടുത്തിരുന്നു. ഈ സംഭവത്തിന് ശേഷം വ്യാഴാഴ്ച നിഥിൻ ജെറിനെ നീണ്ടൂരിലെ സ്വകാര്യ ബാറിൽ വച്ച് കണ്ടു. മദ്യ ലഹരിയിലായിരുന്ന ഇരുവരും ബാറിനുള്ളിൽ വച്ച് കാണുകയും ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നുണ്ടായ വാക്ക് തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.

വാക്കുതർക്കത്തെതുടർന്ന് കൈയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് നിധിൻ , ജെറിനെ കുത്തുകയായിരുന്നു. വയറിനും, പുറത്തും, കൈയിലുമായി അഞ്ച് കുത്തുകൾ ജെറിനേറ്റു. മാരകമായി പരിക്കേറ്റ ജെറിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.