സ്ത്രീധനത്തെ ചൊല്ലി തർക്കം ; വൈക്കത്ത് ഭാര്യ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വൈക്കം : ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം മുളവുകാട് ഭാഗത്ത് നാലാംപാട്ട്പറമ്പ് വീട്ടിൽ ജിനേഷ്(40) ആണ് അറസ്റ്റിലായത്. വൈക്കം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഭാര്യ വീട്ടിലെത്തിയ പ്രതി ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ചീത്തവിളിക്കുകയും, ഉപദ്രവിക്കുകയുമായിരുന്നു, യുവതിയുടെ മാതാപിതാക്കൾക്ക് നേരേയും ഇയാൾ ആക്രമണം നടത്തി.
മകളെ മർദ്ദിക്കുന്നത് തടയാനെത്തിയ അമ്മയെയും ഇയാൾ ആക്രമിച്ചു. ഇത് കണ്ട് യുവതിയുടെ പിതാവ് യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ, യുവാവ് പിതാവിനെ മർദ്ദിക്കുകയും, തല ഭിത്തിയിൽ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ദ്വിജേഷ് ,എസ് ഐ മാരായ വിജയപ്രസാദ്, പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.