video
play-sharp-fill

പൊൻകുന്നം സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം;  കേസിൽ ഇടുക്കി സ്വദേശിക്ക്  ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം സെക്ഷൻസ് കോടതി

പൊൻകുന്നം സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം;  കേസിൽ ഇടുക്കി സ്വദേശിക്ക്  ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം സെക്ഷൻസ് കോടതി

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: പൊൻകുന്നം മൂന്നാംമൈല്‍ ഭാഗത്തുള്ള തുണ്ടിയിൽ വീട്ടിൽ രാജപ്പൻ എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇടുക്കി പാറത്തോട് അരീക്കൽ വീട്ടിൽ മോഹനൻ പി കെ (48) എന്നയാള്‍ക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ അധികമായി ഒരു വർഷം തടവിനും ശിക്ഷ വിധിച്ചിരിക്കുന്നത്.

കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി-5 ആണ് വിധി പുറപ്പെടുവിച്ചത്. മോഹനന്‍ 2016 മെയ് മാസം ഏഴാം തീയതി കാലത്ത് 7 : 45 മണിയോടുകൂടി രാജപ്പന്റെ വീടിന് സമീപം വെച്ച് ഇയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴി രാജപ്പൻ മരണപ്പെടുകയുമായിരുന്നു. അന്ന് പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന റ്റി. റ്റി സുബ്രഹ്മണ്യൻ ആയിരുന്നു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിലേക്കാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്.