വാക്കുതർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഏറ്റുമാനൂർ സ്വദേശി പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ വടക്കേ പുളിന്താനത്തു വീട്ടിൽ കൃഷ്ണൻ മകൻ അനിമോൻ (41) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ വൈകിട്ടോടുകൂടി ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷന് സമീപം വെച്ച് യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് യുവാവിനെ കയ്യിലിരുന്ന കോൺക്രീറ്റ് പണിക്ക് ഉപയോഗിക്കുന്ന വൈബ്രേറ്റർ കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ. പ്രശോഭ്, ജിഷ്ണു, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ,ഡെന്നി പി ജോയ്, പ്രവീൺ പി.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.