സ്കൂട്ടർ തടഞ്ഞുനിർത്തി അധ്യാപികയെ കുത്തി കൊലപ്പെടുത്താൻ ശ്രമം ; അയൽവാസിയായ പ്രതി പിടിയിൽ

Spread the love

ചെറായി: ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന സ്കൂള്‍ ടീച്ചറെ തടഞ്ഞുനിർത്തി കത്തിക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയല്‍വാസിയെ മുനമ്ബം പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിപ്പുറം മാണി ബസാർ കുരിശിങ്കല്‍ വീട്ടില്‍ റിബിൻസണ്‍(49) ആണ് അറസ്റ്റിലായത്. പറവൂരിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.

സ്കൂട്ടറില്‍ വരികയായിരുന്ന അധ്യാപികയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കുത്തുന്നതിനിടെ ഹെല്‍മെറ്റില്‍ തട്ടിയതിന് തുടർന്ന് ആദ്യം കത്തി വളഞ്ഞു പോയി. നെഞ്ചില്‍ കുത്താനുള്ള ശ്രമം തടഞ്ഞ ടീച്ചറുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്ബത്തിക തർക്കമാണ് വധശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടർന്ന് മുനമ്ബം എസ്‌ഐ ടി.ബി. ബിബിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞാറക്കല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.