play-sharp-fill
വാക്കുതർക്കത്തെ തുടർന്ന് പൂഞ്ഞാർ  സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

വാക്കുതർക്കത്തെ തുടർന്ന് പൂഞ്ഞാർ സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

പൂഞ്ഞാർ അടിവാരം ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ സണ്ണി തോമസ് (53) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി അടിവാരം ഭാഗത്തുള്ള ഷാപ്പിന് സമീപം വച്ച് പൂഞ്ഞാർ പെരിങ്ങുളം സ്വദേശിയായ 49 കാരനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.സണ്ണി തോമസും പെരിങ്ങുളം സ്വദേശിയുമായി ആ ദിവസം വൈകിട്ട് വാക്ക് തർക്കം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലുള്ള വിരോധം മൂലമാണ് സണ്ണി തോമസ് പെരിങ്ങുളം സ്വദേശിയെ രാത്രിയിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, അനിൽവർഗീസ്, അംസു, സി.പി.ഓ മാരായ ജിനു, സന്ദീപ് രവീന്ദ്രൻ, മനോജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.