video
play-sharp-fill

സിഗരറ്റ് വാങ്ങാന്‍ ബൈക്ക് നല്‍കിയില്ല; കഴുത്തില്‍ കയര്‍ മുറുക്കി മര്‍ദിച്ച്‌ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

സിഗരറ്റ് വാങ്ങാന്‍ ബൈക്ക് നല്‍കിയില്ല; കഴുത്തില്‍ കയര്‍ മുറുക്കി മര്‍ദിച്ച്‌ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

വിഴിഞ്ഞം: സിഗരറ്റ് വാങ്ങാൻ ബൈക്ക് നല്‍കാത്തതിന് മര്‍ദ്ദിച്ച്‌ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍.

വെള്ളായണി പുഞ്ചക്കരി പമ്പ് ഹൗസിനു സമീപം കഴിഞ്ഞ 28ന് രാത്രി 8.45നുണ്ടായ സംഭവത്തില്‍ പാലപ്പൂര് സ്വദേശികളായ മനുകുമാര്‍(30), രതീഷ്(41) എന്നിവരെയാണ് തിരുവല്ലം എസ്.ഐ മാരായ കെ.പി.അനൂപ്, രാധാകൃഷ്ണൻ, മോഹനചന്ദ്രൻ, സി.പി.ഒ മാരായ ബിജേഷ്, ശ്രീജിത്ത് എന്നിവര്‍ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂന്തുറ സ്വദേശി ഷിനാസിനാണ് മര്‍ദ്ദനമേറ്റത്. കൂട്ടുകാരനുമായി വരുമ്പോഴാണ് ബൈക്ക് ആവശ്യപ്പെട്ടത്, തള്ളിവീഴ്ത്തി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുംചെയ്തു.

കഴുത്തുമുറുക്കി കൊല്ലാനും ശ്രമിച്ചു. ഷിനാസിന്റെ മൊബൈല്‍ ഫോണ്‍ കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചുവെന്നും പൊലീസ് പറഞ്ഞു.