സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടിൽ കയറി ആക്രമണം; കൊലക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് പനച്ചിക്കാട് സ്വദേശി

Spread the love

സ്വന്തം ലേഖിക

ചിങ്ങവനം: കൊലപാതകക്കേസില്‍ പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകറ്റ്‌ വീട്ടിൽ ബിജു (52) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനുള്ള വിരോധം മൂലമാണ് സാക്ഷി പറഞ്ഞ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും യുവാവിന്റെ പിതാവിനെയും ആക്രമിച്ചത്.

കൂടാതെ വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. തുടര്‍ന്ന് കൊലപാതക കേസിൽ പ്രതിയായതിന് ശേഷം ഇയാളോട് സുഹൃദ്ബന്ധം നിലനിർത്താത്തതിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിലെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്തു.

ഇരുവരുടെയും പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, സി.പി.ഓ മാരായ മണികണ്ഠൻ, സലമോൻ, സതീഷ്. എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.