
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വെട്ടിയ കേസില്‍ പ്രതി പിടിയില്‍.
ആറ്റിങ്ങല്‍ മണനാക്ക് സ്വദേശി ഷാക്കിര്‍ ആണ് പൊലീസിന്റെ പിടിയിലായത്.
നിതീഷ് ചന്ദ്രനെന്നയാളെ വെട്ടിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ആറ്റിങ്ങല്‍ കൊല്ലമ്ബുഴ പാലത്തിന് സമീപം ഓട്ടോയില്‍ കയറുന്നതില്‍ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമ്ബതാം തീയതി രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ഷാക്കിര്‍, മണനാക്ക്, ആറ്റിങ്ങല്‍ പരിസരങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ്. ഓട്ടോയില്‍ കയറുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു നിതീഷ് ചന്ദ്രനെ ഷാകിര്‍ ആക്രമിച്ചത്.
ആറ്റിങ്ങല്‍ വര്‍ക്കല കടക്കാവൂര്‍ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ 20 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷാക്കിര്‍.