
മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന് ജീവപര്യന്തം തടവും പത്ത് വർഷം കഠിന തടവും ശിക്ഷ വിധിച്ച് പാലാ സെഷൻസ് കോടതി
സ്വന്തം ലേഖകൻ
പാലാ : മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും, പത്ത് വർഷം കഠിന തടവിനും ശിക്ഷ വിധിച്ചു. അന്തിനാട് മൂപ്പന്മല ഭാഗത്ത് കാഞ്ഞിരത്തുംകുന്നേൽ വീട്ടിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (63) എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പാലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഗോപാലകൃഷ്ണൻ ചെട്ടിയാർ തന്റെ മകനായ ഷിനുവിനെ 23.09.2021- ല്‍ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്ത് വെളുപ്പിനെ രണ്ടുമണിയോടുകൂടി റബർ ഷീറ്റ് ഉണക്കുന്നതിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് ഷിനുവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. 75 ശതമാനം പൊള്ളലേറ്റ ഷിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയായ ഗോപാലകൃഷ്ണൻ ചെട്ടിയാർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഈ കേസിലേക്കാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്.