video
play-sharp-fill

കൊച്ചി ആസാദ് റോഡിൽ യുവതിക്ക് നേരെ ആക്രമണം ; യുവതിയുടെ കൈക്ക് വെട്ടേറ്റു; ഇതര സംസ്ഥാന പെൺകുട്ടികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത് ;  തർക്കത്തിനിടെയാണ് വെട്ടേറ്റത് ; ആക്രമണത്തിനുശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്

Spread the love

കൊച്ചി : കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. കഴുത്തിന് വെട്ടാനുള്ള അക്രമിയുടെ ശ്രമം തടയുന്നതിനിടെ കൈക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ബംഗാൾ സ്വദേശിനി സന്ധ്യയെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മുൻ കാമുകൻ ഫാറൂഖാണ് ആക്രമിച്ചത്. കലൂർ ആസാദ് റോഡിൽ വെച്ചായിരുന്നു യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. പ്രതി ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.