video
play-sharp-fill

കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കം; വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു ; അയല്‍വാസി പിടിയില്‍; ഗുരുതരമായ പൊള്ളലേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കം; വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു ; അയല്‍വാസി പിടിയില്‍; ഗുരുതരമായ പൊള്ളലേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Spread the love

പത്തനംതിട്ട : അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട കൊടുമൺ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.  അയൽവാസിയായ ലതയെയാണ് ഇയാൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ലതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസികളായ കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഷിബു ലതയെ ആക്രമിച്ചതെന്നു പൊലീസ് വിശദമാക്കി.