
കോട്ടയം: കൊലപാതകശ്രമം പ്രതി അറസ്റ്റിൽ.
ചിങ്ങവനം, നാട്ടകം, പള്ളികുന്നേൽ
ജോഷി ജോൺ ആണ് അറസ്റ്റിൽ ആയത്.
പ്രതി കുറിച്ചി, എസ് പുരം സ്വദേശിയെ വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം നാട്ടകം വില്ലേജ് ചിങ്ങവനം റെയില്‍വേ മേല്‍ പാലത്തിനു സമീപം റോഡില്‍ വെച്ച് പ്രതി ചീത്തവിളിക്കുകയും, താഴെകിടന്ന ഒരു കല്ലുകൊണ്ട് ആവലാതിക്കാരന്റെ തലയിലും തലയുടെ പിൻവശത്തും ഇടതുചെവിയുടെ താഴെഭാഗത്തും മാറി മാറി ഇടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു താഴെ വീണ സമയം പ്രതി കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് നെഞ്ചിലും ഇടതുപള്ളഭാഗത്തും ഇടതുകവിളിലും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.