കൂലിയെ ചൊല്ലിയുള്ള തര്‍ക്കം അതിരുവിട്ടു; ഇടുക്കി ചെറുതോണിയിൽ ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമം; മത്സ്യ വ്യാപാരി അറസ്റ്റില്‍

Spread the love

ഇടുക്കി: ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ വ്യാപാരി പിടിയില്‍.

video
play-sharp-fill

ഇടുക്കി ചെറുതോണിയിലാണ് സംഭവം നടന്നത്.
ചെറുതോണിയില്‍ മീൻ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്.

ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തർക്കമാണ് പ്രകോപന കാരണം. കൃഷ്ണൻ ഓടിച്ച സ്കൂട്ടർ വാനില്‍ പിന്നാലെയെത്തിയ സുഭാഷും, സഹോദരൻ സുരേഷും ചേർന്ന് ഇടിച്ചിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഭാഷിനെ റിമാൻഡ് ചെയ്തു. സഹോദരൻ സുരേഷ് ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.