video
play-sharp-fill
മുൻ വൈരാഗ്യത്തിന്റെ പേരിൽ അക്രമം..! കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ    തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം..! പ്രതി പിടിയിൽ

മുൻ വൈരാഗ്യത്തിന്റെ പേരിൽ അക്രമം..! കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം..! പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ വൈരാഗ്യത്തിന്റെ പേരിൽ കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി അക്ബര്‍ ഷായാണ് പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വള്ളക്കടവ് സ്വദേശി ഷഫീഖ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ അഞ്ചാം തിയതി രാത്രി തിരുവനന്തപുരം
ജനറല്‍ ആശുപത്രിക്ക് സമീപത്തെ കടവരാന്തയില്‍ വച്ചാണ് കൊലപാതക ശ്രമം നടന്നത്. രണ്ട് തവണയായി ഇവിടെ എത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന ഇയാളെ ഇഷ്ടിക കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. രാത്രി 11 മണിക്ക് ശേഷമാണ് ഹെല്‍മറ്റ് ധരിച്ച് വന്ന പ്രതി ആക്രമണം നടത്തിയത്.
ഷഫീക്കിന് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു.

പ്രതിയും പരിക്കേറ്റയാളും സുഹൃത്തുക്കളായിരുന്നു. ഇടയ്ക്കുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതി അക്ബര്‍ഷായെ കന്‍റോണ്‍മെന്‍റ് പൊലീസ് പിടികൂടി. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

നിരവധി കേസുകളില്‍ പ്രതിയാണ് അക്ബര്‍ഷായെന്ന് പൊലീസ് അറിയിച്ചു. വധശ്രമത്തിനാണ് കേസ്.