കുടുംബ പ്രശ്നം; ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കത്രിക കൊണ്ട് കുത്തി..! ഭർത്താവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാള പോലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്നവുമായി പൊലീസ് സ്റ്റേഷനില്‍ എത്തി സംസാരിക്കവേയാണ് പ്രകോപിതനായ ഭര്‍ത്താവ്, ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ സജീഷിനെ വിദ്​ഗധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.