video
play-sharp-fill

ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; രണ്ടുപേർ പിടിയിൽ ; മൂന്നാമൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; രണ്ടുപേർ പിടിയിൽ ; മൂന്നാമൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

കോതമംഗലം:ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയ് (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിൽ പരുക്കേറ്റ യുവാവും, പ്രതികളുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അഖിലും തമ്മിൽ ബുധനാഴ്ച ചീക്കോട് പ്രവർത്തിക്കുന്ന ബാറിന് സമീപത്ത് വെച്ച് തർക്കമുണ്ടായി. തുടർന്നാണ് ഇവർ യുവിനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ പ്രതിയായ അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എസ്.ഐ എം.എം.റജി, എ.എസ്.ഐമാരായ കെ.എം.സലിം, വി.എം.രഘുനാഥ്, എസ്.സി.പി.ഒ മാരായ കെ.കെ.അനീഷ്, എൻ.നിസാന്ത്കുമാർ, സി.പി.ഒ കെ.റ്റി.നിജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.