video
play-sharp-fill

മുന്‍ വൈരാഗ്യം; ഉത്സവം കൂടാനായി വീട്ടിലെത്തിയ യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ ; ഒളിവിൽ പോയ അയൽവാസിക്കായി തിരച്ചിൽ

മുന്‍ വൈരാഗ്യം; ഉത്സവം കൂടാനായി വീട്ടിലെത്തിയ യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ ; ഒളിവിൽ പോയ അയൽവാസിക്കായി തിരച്ചിൽ

Spread the love

സ്വന്തം ലേഖകൻ
മൂന്നാര്‍: ഉത്സവം കൂടാനായി വീട്ടിലെത്തിയ യുവാവിനെ മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ രാജയ്ക്കാണ് അയല്‍വാസി പി വിവേകിന്‍റെ വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

എസ്റ്റേറ്റ് സ്വദേശിയായ രാജ എറണാകുളത്തെ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് അമ്പലത്തിലെ ഉത്സവം കൂടാനായി വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വീട്ടില്‍ രാജ നില്‍ക്കുമ്പോള്‍ വിവേക് വാക്കത്തിയുമായെത്തി വെട്ടുകയായിരുന്നെന്ന് ദ്യക്‌സാക്ഷികള്‍ പറയുന്നു. സംഭവദിവസം പകലും ഇരുവരും തമ്മില്‍ തകര്‍ത്തിലേര്‍പ്പെട്ടിരുന്നു. ഇതാകും കാരണമെന്ന് കരുതുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രതി വിവേക് ഒളിവിലാണ്. ദേവികുളം പൊലീസിന്‍റെ നേത്യത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്റ്ററ്റില്‍ താമസിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും തുടര്‍ന്ന് അടിപിടിയും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് രാജയെ വീട്ടുകാര്‍ എറണാകുളത്തേക്ക് പറഞ്ഞ് വിട്ടത്. വിവേകിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Tags :