എസ്‌റ്റേറ്റ് നടത്തിപ്പിനിടെ കുടക് സ്വദേശിനിയുമായി രഹസ്യബന്ധം; ചോദ്യം ചെയ്ത ഭർത്താവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമം; തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ പാമ്പാടി കുമ്പന്താനം സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍; ഇവര്‍ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ പോലീസ് പിടിച്ചെടുത്തു; മുഖ്യപ്രതിയും കൂട്ടാളിയുമായ സിപിഎം കുമ്പന്താനം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍; കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
കോട്ടയം: കര്‍ണാടകയില്‍ കുടകില്‍ യുവാവിനെ കൊലപ്പെടുത്താനും തടയാന്‍ ശ്രമിച്ച കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താനും ശ്രമിച്ച പാമ്പാടി കുമ്പന്താനം സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍.
മുഖ്യപ്രതിയും കൂട്ടാളിയായ സിപിഎം കുമ്പന്താനം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഒളിവില്‍. പാമ്പാടി കുമ്പന്താനം ഭാഗത്തുള്ള എബി, സിപിഎം കുമ്പന്താനം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ്, സ്റ്റീഫന്‍, സാമുവല്‍ എന്നിവരാണു കേസിലെ പ്രതികള്‍.
ഇതില്‍ സ്റ്റീഫനെയും സാമുവലിനെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റു രണ്ടു പേരും ഒളിവിലാണ്. കുമ്പന്താനം സ്വദേശി എബി എസ്‌റ്റേറ്റ് നടത്തിപ്പിനിടെ കുടക് സ്വദേശിനിയുമായി രഹസ്യബന്ധമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു യുവതിയുടെ ഭര്‍ത്താവ് അറിയുകയും യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തതോടെ എബി സിപിഎം കുമ്പന്താനം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുമായി കുടകില്‍ പോയി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുകയായിരുന്നു.
തുടർന്ന് ഇവിടെ നിന്നു രക്ഷപെടുന്നത് തടയാന്‍ ശ്രമിച്ച കര്‍ണാടക പോലീസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. ഇവിടെ നിന്നു കേരളത്തിലേക്ക് രക്ഷപെട്ട സംഘത്തിലെ രണ്ടു പേരെ പമ്പാടി പോലീസിന്റെ സഹായത്തോടെ കർണാടക പോലീസ് പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ എസ്.പിയുടെ നിര്‍ദേശപ്രകാരം പാമ്പാടി എസ്.എച്ച.ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്തിലുള്ള പോലീസ് സംഘമാണ് പ്രതികളായ സ്റ്റീഫനെയും സാമുവലും അറസ്റ്റു ചെയ്തത്.
ഇവര്‍ക്കൊപ്പം കര്‍ണ്ണാടക പോലീസിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മറ്റു രണ്ട് പ്രതികളായ സുരേഷ്, എബി എന്നിവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.