വാക്ക് തർക്കത്തേ തുടർന്ന് യുവാവിനെ ആക്രമിക്കാനെത്തിയയാളെ തടയാൻ ശ്രമിച്ച യുവാവിനെ മുൻ പൊലീസുകാരൻ കുത്തി വീഴ്ത്തി; സംഭവം കോട്ടയം പെരുവയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ക​​ടു​​ത്തു​​രു​​ത്തി: ജം​​ഗ്ഷ​​നി​​ല്‍ വ​​ച്ചു​​ണ്ടാ​​യ വാക്ക് തർക്കത്തേ തുടർന്ന് യുവാവിനെ ആക്രമിക്കാനെത്തിയയാളെ തടയാൻ ശ്രമിച്ച യുവാവിനെ മുൻ പൊലീസുകാരൻ കുത്തി വീഴ്ത്തി.

പെ​​രു​​വ മൈ​​ലെ​​ള്ളും​​ത​​ട​​ത്തി​​ല്‍ ര​​തീ​​ഷ് (40) നാ​​ണ് കു​​ത്തേ​​റ്റ​​ത്. പ​​രി​​ക്കേ​​റ്റ ഇ​​യാ​​ളെ പി​​റ​​വ​​ത്തെ സ​​ര്‍​​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​ട്ട് ര​​തീ​​ഷി​​നെ കു​​ത്തി​​യ മു​​ന്‍ പോ​​ലീ​​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ​കൂ​ടി​യാ​യ ക​​ണ്ണൂ​​ര്‍ ഇ​​രി​​ട്ടി ആ​​ന​​ന്ദ​​വി​​ലാ​​സ​​ത്തി​​ല്‍ പ്ര​​സാ​​ദ് (50) നെ ​​വെ​​ള്ളൂ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

പോ​​ലീ​​സു​​കാ​​ര​​നാ​​യി​​രു​​ന്ന പ്ര​​സാ​​ദി​​നെ 20 വ​​ര്‍​​ഷം മു​​ന്പ് സ​​ര്‍​​വീ​​സി​​ല്‍​ നി​​ന്നു പി​​രി​​ച്ചു​വി​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും ഇ​​യാ​​ള്‍​​ക്ക് മാ​​ന​​സി​​ക പ്ര​​ശ്ന​​മു​​ള്ള​​താ​​യും വെ​​ള്ളൂ​​ര്‍ പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30 ഓ​​ടെ പെ​​രു​​വ ജം​​ഗ്ഷ​​നി​​ല്‍ ബ​​സ് കാ​​ത്തു നി​​ല്‍​​ക്കുമ്പോഴാ​​ണ് പ്ര​​സാ​​ദും റെ​​ജി​​യു​​മാ​​യി ത​​ര്‍​​ക്ക​​മു​​ണ്ടാ​​കു​​ന്ന​​ത്. ത​​ര്‍​​ക്കം മു​​റു​​കി​​യ​​തോ​​ടെ പ്ര​​സാ​​ദ് റെ​​ജി​​യെ മ​​ര്‍​​ദി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യു​​ന്നു.

ഇ​​തി​​നി​​ടെ യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി​​യി​​റ​​ക്കു​​ന്ന​​തി​​നാ​​യി ജം​​ഗ്ഷ​​നി​​ല്‍ നി​​ര്‍​​ത്തി​​യി​​ട്ടി​​രു​​ന്ന വെ​​ള്ളൂ​​ര്‍ ഭാ​​ഗ​​ത്തേ​​ക്കു​​ള്ള ബ​​സി​​ലേ​​ക്കു റെ​​ജി ഓ​​ടി ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നാ​​ലെ ബ​​സി​​ലേ​​ക്കു ഓ​​ടി​​ക​​യ​​റി​​യ പ്ര​​സാ​​ദ് റെ​​ജി​​യെ ആ​​ക്ര​​മി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്പോ​​ളാ​​ണ് നാ​​ട്ടു​​കാ​​ര​​നാ​​യ ര​​തീ​​ഷ് പ്ര​​ശ്ന​​ത്തി​​ല്‍ ഇ​​ട​​പെ​​ടു​​ന്ന​​ത്.

ഇ​​തി​​നി​​ടെ​​യി​​ലാ​​ണ് കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന ക​​ത്തി​​യെ​​ടു​​ത്ത് പ്ര​​സാ​​ദ് ര​​തീ​​ഷി​​നെ കു​​ത്തി​​യ​​ത്.

നാ​​ട്ടു​​കാ​​ര്‍ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ര്‍​​ന്ന് വെ​​ള്ളൂ​​ര്‍ സി​​ഐ പ്ര​​സാ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി പ്ര​​സാ​​ദി​​നെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ന്‍​​ഡ് ചെ​​യ്തു.