പാനൂരിൽ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാനൂര്‍: ബിജെപി പ്രവര്‍ത്തകന് നേരെ വധശ്രമം.

വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവറായ മൊട്ടേമ്മല്‍ ആഷിക്കിനാണ് വെട്ടേറ്റത്. വൈദ്യര്‍ പീടിക – കൂറ്റേരി കനാല്‍ റോഡ് ബൊമ്മക്കല്‍ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ആക്ടീവ സ്കൂട്ടറില്‍ എത്തിയ നാലുപേര്‍ കൂറ്റേരി ഭാഗത്തു നിന്ന് വൈദ്യര്‍ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച്‌ കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയായിരുന്നു.

മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. നാട്ടില്‍ സ്വതന്ത്ര്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിജെപി പറഞ്ഞു.

ആഷിക്കിന് പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.