മദ്യപിക്കുന്നതിനെച്ചൊല്ലി തർക്കം; കോട്ടയം നഗരമധ്യത്തിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു;  കുത്തേറ്റത് രാജധാനി ഹോട്ടലിന് സമീപത്ത്; മരണ കാരണം വയറ്റിൽ കുത്തേറ്റ് രക്തം വാർന്നത്; പ്രതി കസ്റ്റഡിയിൽ എന്ന് സൂചന

മദ്യപിക്കുന്നതിനെച്ചൊല്ലി തർക്കം; കോട്ടയം നഗരമധ്യത്തിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; കുത്തേറ്റത് രാജധാനി ഹോട്ടലിന് സമീപത്ത്; മരണ കാരണം വയറ്റിൽ കുത്തേറ്റ് രക്തം വാർന്നത്; പ്രതി കസ്റ്റഡിയിൽ എന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ നഗരസഭ ഓഫിസിന് എതിർവശത്ത് രാജധാനി ഹോട്ടലിന്റെ ഇടനാഴിയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. കോട്ടയം നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ബേക്കറി അനിയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. അനിയെ കുത്തിയ റിയാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് മുന്നരയോടെ നഗരമധ്യത്തിൽ നഗരസഭ ഓഫിസിന് സമീപമായിരുന്നു സംഭവം. രാജധാനി ഹോട്ടലിന്റെ ഇടനാഴിയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നവർ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം.

ഇതിനിടെ റിയാസ് അനിയെ കുത്തിയതായി വെസ്റ്റ് എസ് ഐ എം.ജെ അരുൺ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. സംഭവം കണ്ട് എത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.പൊലീസ് എത്തിയപ്പോഴാണ് രക്തം വാർന്ന് റോഡരികിൽ കിടക്കുന്ന അനിയെ കണ്ടത്. ഉടൻ തന്നെ ആനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഘർഷത്തിനിടെ പരിക്കേറ്റ റിയാസും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായാണ് സൂചന. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട് .അനിയും റിയാസും നഗരത്തിൽ പെട്ടിക്കട നടത്തുന്നവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group