play-sharp-fill
മഹാരാഷ്ട്രയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കോട്ടയം ഭീമ ജുവലറിയിൽ നിന്നുള്ള മോതിരം; കഴുത്തിൽ കുരുക്കിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കോട്ടയം സ്വദേശിയെയോ: മരണത്തിലെ ദുരൂഹത നീക്കാൻ മഹാരാഷ്ട്ര പൊലീസ് കോട്ടയത്തേയ്ക്ക്

മഹാരാഷ്ട്രയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കോട്ടയം ഭീമ ജുവലറിയിൽ നിന്നുള്ള മോതിരം; കഴുത്തിൽ കുരുക്കിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കോട്ടയം സ്വദേശിയെയോ: മരണത്തിലെ ദുരൂഹത നീക്കാൻ മഹാരാഷ്ട്ര പൊലീസ് കോട്ടയത്തേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: മഹാരാഷ്ട്രയിൽ കഴുത്തിൽ നൈലോൺ കയർ മുറിക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്ന് സംശയം. ഇയാളുടെ വിരലിൽ കണ്ടെത്തിയ മോതിരം കോട്ടയത്തെ ഭീമാ ജുവലറിയിൽ നിന്നു വാങ്ങിയതാണെന്ന് മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ കേസ് അന്വേഷണത്തിനായി മഹാരാഷ്ട്ര ഡെലാപ്പോർ പൊലീസ് കോട്ടയം വെസ്റ്റ് പൊലീസിന്റെ സഹായം തേടി.


കഴിഞ്ഞ മാസം 22 നാണ് മഹാരാഷ്ട്ര  നഗർപൂർ ജില്ലയിൽ ഡിയോലാപ്പാർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ  കട്ട വില്ലേജിൽ ഏഴാം നമ്പർ ദേശീയ പാതയ്ക്കരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 35 നൂം നാൽപ്പതിനും ഇടയിൽ പ്രായമുള്ള യുവാവിന് ഏകദേശം അഞ്ചടി ഏഴിഞ്ചിലേറെ ഉയരമുണ്ട്. ഇരുണ്ട വെളുത്തനിറത്തിൽ, കറുത്ത തലമുടിയാണ് ഉള്ളത്. ചുവപ്പ് കളർ ഹാഫ് കൈ ടീഷർട്ടും, കറുത്ത കളർ ജീൻസുമാണ് ഇയാൾ ധരിച്ചിരിക്കുന്നത്.
കഴുത്തിൽ നൈലോൺ കയർ മുറിക്കിയ ശേഷം തലയ്ക്ക് ഭാരമേറിയ ഉപകരണം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. തലയ്ക്ക് ആഴത്തിലേറ്റ അടിയുടെ പാടും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഡിയോലോപ്പാർ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ ധരിച്ചിരുന്ന മോതിരത്തിൽ കോട്ടയം ഭീമാ ജുവലറിയുടെ ചിഹ്നമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് കോട്ടയം സ്വദേശിയാകാം മരിച്ചതെന്ന് സംശയിക്കുന്നത്. ഇതേ തുടർന്നാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ സഹായം മഹാരാഷ്ട്രയിൽ നിന്നുള്ള അന്വേഷണ സംഘം തേടിയത്. ഇതേ തുടർന്ന് വെസ്റ്റ് സിഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാൻ സാധിക്കുന്നവർ മഹാരാഷ്ട്ര പൊലീസിനെയോ വെസ്റ്റ് പൊലീസിനെയോ ബന്ധപ്പെടുക. ഫോൺ – മഹാരാഷ്ട്ര ഡിയോലാപ്പാർ പൊലീസ്  – 07350968100, 09823722418, 08668995580. 07144- 25277422. കോട്ടയം വെസ്റ്റ് പൊലീസ് – 0481 2567210 , എസ്.ഐ – 9497980328. 9497987072.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group