
സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍; പിടിയിലായവർ കൊലപാതകത്തിലടക്കം നിരവധി കേസുകളില്‍ പ്രതികൾ .
ബംഗളൂരു: കര്‍ണാടകയില്‍ സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍.കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ചെത്തിയഅക്രമി സംഘം കടയില്‍ കയറിവെട്ടിക്കൊന്നത്.
കൃഷ്ണപുര ഒമ്ബതാം ബ്ലോക്കില്‍ ശനിയാഴ്ച വൈകീട്ടാണ് അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ച സംഘം കടയില്‍ കയറി വെട്ടികൊലപ്പെടുത്തിയത്. കൃഷ്ണപൂര്‍ നൈത്തങ്ങാടി സ്വദേശി ഷൈലേഷ് പൂജാരി, ഉഡുപ്പി ഹെജമാഡി സ്വദേശി സവിന്‍ കാഞ്ചന്‍, ഉഡുപ്പി കൃഷ്ണപൂര്‍ മൂന്നാം ബ്ലോക്കില്‍ താമസിക്കുന്ന പവന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശശികുമാര്‍ അറിയിച്ചു. പിടിയിലായവര്‍ 2021ല്‍ നടന്ന കൊലപാതകത്തിലടക്കം നിരവധി കേസുകളില്‍ പ്രതികളാണ്.