കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം കടുത്തുരുത്തി ആയാംകുടി നാലു സെന്റ് കോളേനിയിൽ

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയത്ത് കടുത്തുരുത്തി ആയാംകുടി നാലു സെന്റ് കോളേനിയിലാണ് സംഭവം. ആയാംകുടി ഇല്ലിപ്പടിക്കൽ
രത്നമ്മ (57) ആണ് കുത്തേറ്റ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് വഴക്കിനെ തുടർന്ന് ഭർത്താവ് ചന്ദ്രൻ രത്നമ്മയെ കുത്തിയത്. പിന്നാലെ ചന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group