play-sharp-fill
മൂന്ന് വർഷം മുൻപ് ബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ചർച്ചയ്ക്കിടെ ബോബനെ മനീഷ് കുത്തി വീഴ്ത്തി ; ബോബൻ മനീഷിനെ തിരിച്ച് ആക്രമിച്ചത്  സ്‌പെയർ പാർട്‌സ് കടയിലെ കത്തി ഉപയോഗിച്ച് ; ആക്രമണത്തിനിടയിൽ കുഴഞ്ഞ് വീണ് ബോബന്റെ മരണം ; യുവാവിന്റെ ജീവനെടുത്തത് വൈരാഗ്യം പകയായി മാറിയതോടെ

മൂന്ന് വർഷം മുൻപ് ബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ചർച്ചയ്ക്കിടെ ബോബനെ മനീഷ് കുത്തി വീഴ്ത്തി ; ബോബൻ മനീഷിനെ തിരിച്ച് ആക്രമിച്ചത് സ്‌പെയർ പാർട്‌സ് കടയിലെ കത്തി ഉപയോഗിച്ച് ; ആക്രമണത്തിനിടയിൽ കുഴഞ്ഞ് വീണ് ബോബന്റെ മരണം ; യുവാവിന്റെ ജീവനെടുത്തത് വൈരാഗ്യം പകയായി മാറിയതോടെ

സ്വന്തം ലേഖകൻ

അടിമാലി: മൂന്ന് വർഷത്തോളം നീണ്ടുനിന്ന തർക്കത്തെ തുടർന്നുണ്ടായ പകയാണ് അടിമാലിയിൽ ഇന്നലെ യുവാവിന്റെ ജീവനെടുത്തത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ബസ് ട്രിപ്പ് സമയത്തെച്ചൊല്ലി ബസുടമയും മറ്റൊരു ബസിലെ ജീവനക്കാരനും തമ്മിലുണ്ടായ തർക്കമാണ് ബസ് ഉടമയായ ബോബൻ ജോർജിന്റെ (ജോപ്പൻ37) മരണത്തിന് കാരണമായത്.


ഇരുവരും പട്ടാപകൽ പരസ്പരം ആക്രമിച്ചപ്പോൾ കൂടി നിന്നവർക്കെല്ലാം കാഴ്ച്ചക്കാരായി മാറി നിൽക്കാനെ സാധിച്ചുള്ളൂ. ബോബന്റെ ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ബസിലെ ജീവനക്കാരനും ബോബന്റെ ജീവനെടുത്ത ഇരുമ്പുപാലം തെക്കേടത്ത് മനീഷ് മോഹനനെ (38) പരിക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ മനീഷിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.അടിമാലി സേനാപതി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ‘മേരി മാത’ ബസിന്റെ ഉടമയാണ് ബോബൻ. ഇതേ റൂട്ടിൽ ഓടുന്ന ‘ക്രിസ്തുരാജ’ ബസിലെ ഡ്രൈവറാണ് മനീഷ്. ഇവർ തമ്മിൽ മൂന്നു വർഷം മുൻപ് ട്രിപ്പിന്റെ സമയത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ട്.

തർക്കം പറഞ്ഞുതീർക്കുന്നതിനായി ബസ് സ്റ്റാൻഡിലെ സ്‌പെയർ പാർട്‌സ് സ്ഥാപന ഉടമ മുൻകൈ എടുത്ത് ഇരുവരെയും ഇന്നലെ രാവിലെ കടയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ സംസാരത്തിനിടെ മനീഷ് മോഹനൻ അരയിൽ നിന്നു കത്തിയെടുത്ത് ബോബന്റെ വയറ്റിൽ കുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സ്‌പെയർ പാർട്‌സ് കടയിലെ റബർ കത്തി ഉപയോഗിച്ച് ബോബൻ മനീഷിനെ തിരിച്ചും ആക്രമിച്ചതായി പൊലീസ് പറയുന്നു. മുറിവുകളോടെ റോഡിലേക്കിറങ്ങിയ രണ്ടുപേരും വീണ്ടും പരസ്പരം ആക്രമിച്ചു. പൊലീസ് സ്ഥലത്തെത്തി പിടിച്ചുമാറ്റിയെങ്കിലും ബോബൻ സ്ഥലത്തുതന്നെ കുഴഞ്ഞുവീണു.

അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോബന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു. മൃതദേഹം മോർച്ചറിയിൽ.ഭാര്യ: റിനി. മക്കൾ: ജൂവൽ, ജുവാന, ജോ.