play-sharp-fill
വൃദ്ധ ദമ്പതികളുടെ കൊലപാതകം; പ്രതിയായ മകന്‍ പിടിയില്‍; കര്‍മ്മം ചെയ്യാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം; പ്രതിയായ മകന്‍ പിടിയില്‍; കര്‍മ്മം ചെയ്യാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ്

സ്വന്തം ലേഖകൻ
പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ .കൊല്ലപ്പെട്ട ചന്ദ്രൻ- ദേവി ദമ്പതികളുടെ മൂത്തമകൻ സനലാണ് അറസ്റ്റിലായത് . അച്ഛനമ്മമാരെ കൊലപ്പെടുത്തിയ ശേഷം രണ്ടാമത്തെ മകന്‍ സനല്‍ (29) നാടു വിടുകയായിരുന്നു. കർമ്മം ചെയ്യാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

പുതുപ്പരിയാരത്തെ വീട്ടിലെത്തിയ സനലിനെ നാട്ടുകാരുടെ സഹായത്താലാണ് പൊലീസ് പിടികൂടിയത്. രാവിലെ ഏഴരയോടെയാണ് സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്. തിരികെ പോകാന്‍ തുടങ്ങിയ സനലിനെ പൊലീസ് നിര്‍ദ്ദേശ പ്രകാരം നാട്ടുകാരും പിന്തുടര്‍ന്നു. പൊലീസെത്തുമ്പോള്‍ തൊട്ടടുത്ത ബസ് സ്റ്റോപ്പിലെത്തിയിരുന്നു പ്രതി. ചെറുത്തുനില്‍പ്പില്ലാതെ ജീപ്പിലേക്ക് കയറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.


പ്രതി പതിവായി മയക്കുമരുന്ന് ഉപയോഗിച്ചതായും കൊലപാതകം നടത്തുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. ഇതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കുമെന്ന് പാലക്കാട് എസ്പി ആർ വിശ്വനാഥ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദമായ ചോദ്യം ചെയ്യലിലേ കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് കീടനാശിനി കുത്തിവെക്കാൻ സനൽ ശ്രമിച്ചു.

തിങ്കളാഴ്ച രാവിലെയാണു ചന്ദ്രനെയും ദേവിയെയും വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നു വീട്ടിലുണ്ടായിരുന്ന മകന്‍ സനലിനെ കാണാതാവുകയും ചെയ്തു. ഇതോടെയാണ് സംശയം സനലിലേക്ക് നീണ്ടത്.

കൊലപാതക ശേഷം, താന്‍ ജോലി സംബന്ധമായ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു പോവുകയാണെന്നു സഹോദരന്‍ സുനിലിനോടു സനല്‍ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു. പിന്നീട് ആ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തിങ്കള്‍ രാത്രി സനലിന്റെ നമ്പര്‍ ഓണ്‍ ആയി. ഈ സമയത്താണ് അച്ഛന്റെയും അമ്മയുടെയും മരണവാര്‍ത്ത സനലിനെ അറിയിക്കുന്നത്.

കര്‍മം ചെയ്യാന്‍ ഉടന്‍ നാട്ടിലെത്തണമെന്നു സുനില്‍ ആവശ്യപ്പെട്ട പ്രകാരം ഇന്നലെ രാവിലെ നാട്ടിലെത്തിയ സനലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീടു വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചന്ദ്രന്റെയും ദേവിയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സനലിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു.